NIRMAN 2k19


നിർമ്മാൺ 2k19 | NIRMAN 2k19

സ്വപ്നഭവനത്തിന് നിറം പകരാൻ അങ്കമാലി csa ഓഡിറ്റോറിയത്തിൽ നിർമാൺ 2k19 പാർപ്പിട പ്രദർശനം നടത്തുന്നു. ഫിസാറ്റിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗവും ബിൽഡേഴ്‌സ് അസോയ്‌സിയേഷൻ ഓഫ് ഇന്ത്യ അങ്കമാലി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ പുതിയ നിർമ്മാണ രീതികളും സാമഗ്രികളും പരിചയപ്പെടുത്തുന്നു. നവകേരള പുനർനിർമ്മാണത്തിനു ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ഈ പ്രദർശനത്തിന്റെ അണിയറപ്രവർത്തകർ ഇതു മൂന്നാം തവണയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രളയനാന്തര ഭവനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് ആവശ്യമായ ചിലവു കുറഞ്ഞ പുനർനിർമ്മാണ രീതികളും വീട്ടുപകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടിത്തിയിട്ടുണ്ട്. സ്വപനഭാവനമൊരുക്കാൻ ഇരുപത്തഞ്ചിലധികം പ്രമുഖ കമ്പനികളുടെ സ്റ്റാളുകളാണ് മുന്നിട്ടു വന്നിരിക്കുന്നത് . വീട് നിർമിക്കാനോ വാങ്ങുവാനോ നവീകരിക്കുവാനോ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടി ആണ് നിർമ്മാൺ 2k19


NIRMAN is a Build Expo which is a joint venture of the Department of Civil Engineering, Federal Institute of Science and Technology (FISAT), Angamaly, Ernakulam and Builders Association of India - Angamaly Center. After two consecutive success stories, the third edition NIRMAN 2k19 brings forth the theme "നവകേരളപുനർനിർമ്മാണം". The event aims at showcasing materials and methods for rebuilding Kerala post flood. It gives oppportunity to companies to exhibit their innovative, modern, time saving and cost effective alternatives to conventional construction practices. The expo also aims to break the barrier of industry and educational institutes and have eminent speakers who give dedicated sessions for students on building practices and efficient building construction methodologies


OUR TITLE SPONSOR

MEDIA PARTNERS